എരുമേലി : കൊവിഡ് പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന പൊലീസിനും ആരോഗ്യ പ്രവർത്തകർക്കും വിഷുസദ്യ ഒരുക്കി എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയൻ. എരുമേലി, വെച്ചൂച്ചിറ എന്നിവിടങ്ങളിലെ പൊലിസ് ഉദ്യോഗസ്ഥർക്കും എരുമേലി ഗവ.ആശുപത്രിയിലെ ജീവനക്കാർക്കുമാണ് സദ്യയൊരുക്കിയത്.

യൂണിയൻ ചെയർമാൻ എം.ആർ ഉല്ലാസ്, വൈസ് ചെയർമാൻ കെ.ബി ഷാജി, കൺവീനർ എം.വി അജിത്കുമാർ, കമ്മറ്റി അംഗങ്ങളായ ജി.വിനോദ് സന്തോഷ് പാലമൂട്ടിൽ, പി.ജി വിശ്വനാഥൻ, സൈബർ സേന ഭാരവാഹികളായ അനൂപ് രാജു, മഹേഷ് പുരുഷോത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി..