എലിക്കുളം : പൈക, എലിക്കുളം, ഉരുളികുന്നം മേഖലയിൽ കാറ്റിലും മഴയിലും മരങ്ങളൊടിഞ്ഞുവീണ് വൈദ്യുതി വിതരണം താറുമാറായി. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു ശക്തമായ മഴയും കാറ്റും. വീടുകൾക്ക് നാശനഷ്ടമുണ്ടായില്ല. പൈക ഏഴാംമൈൽ ഭാഗത്ത് കാറ്റിൽ മരങ്ങളൊടിഞ്ഞുവീണു.