അടിമാലി: വ്യാജ അരിഷ്ടവുമായി മൂന്ന് യുവാക്കളെ . സി.ഐ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള പൊലിസ് പൊലീസ് അറസ്റ്റ് ചെയ്തു. ആനച്ചാൽ ട്രൈബൽ സെറ്റിൽ മെന്റ് സ്വദേശികളായ മഹേഷ് (20) രഞ്ജിത് (26) കൂട്ടക്കല്ലിൽ ശ്രീജിത്ത് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിഷു ദിവസം വൈകിട്ട് അടിമാലി ടൗണിൽ ബൈക്കിൽ എത്തിയ മഹേഷിനേയും രഞ്ജിത്തിനേയും ചോദ്യം ചെയ്തതിനെതുടർന്ന് ബൈക്കിൽ നിന്നും 6 ലിറ്റർ അരിഷ്ടം കണ്ടെടുത്തു.തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ അടിമാലി കെ.ആർ സ്റ്റോഴ്‌സിൽ നിന്നുമാണ് അരിഷ്ടം ലഭിച്ചതെന്ന് മനസ്സിലായി.കട പരിശോധനയിൽ 30 ലിറ്റർ അരിഷ്ടം ലഭിച്ചു..