ചങ്ങനാശേരി : കനത്ത മഴയിലും കാറ്റിലും ചങ്ങനാശേരിയിൽ വൻനാശം. ചെറുതും വലുതുമായ നിരവധി മരങ്ങൾ ഒടിഞ്ഞു വീണു. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് മഴയ്ക്കൊപ്പം കാറ്റ് വീശിയത്. വൈദ്യുതി ലൈനുകൾ പൊട്ടിയത് താലൂക്കിലെ പല പ്രദേശങ്ങളെയും ഇരുട്ടിലാഴ്ത്തി. പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിനു സമീപം , വെളിയനാട്, കിടങ്ങറ, പാലാത്ര പമ്പിനു സമീപം, എസ്.ബി ഹൈസ്‌കൂളിനു സമീപം, വാഴൂർ റോഡിൽ മാമ്മൂടിനും കുര്യച്ചൻപടി തുടങ്ങി നിരവധി പ്രദേശങ്ങളിലാണ് തണൽ മരങ്ങൾ ഒടിഞ്ഞു വീണത്. ഗതാഗത തടസവും നേരിട്ടു. ഫയർഫോഴ്സെത്തി മരങ്ങൾ വെട്ടിമാറ്റി.