മുണ്ടക്കയം: കൊവിഡ് പ്രതിരോധത്തിനായി മുണ്ടക്കയം ജനമൈത്രി പൊലീസ് നിർമ്മിച്ച മാസ്‌കിന്റെ വിതരണം മന്ത്രി എം.എം.മണി നിർവഹിച്ചു. ആരോഗ്യ പ്രവർത്തകർക്കും, പൊലീസിനുമായി ഒരു ലക്ഷം മാസ്‌കുകളാണ് നിർമ്മിക്കുന്നത്. പ്രദേശത്തെ 55 തയ്യൽക്കർ പ്രതിഫലം വാങ്ങാതയാണ് ജോലിചെയ്യുന്നത്. മാസ്‌ക് നിർമ്മാണ യൂണിറ്റ് സന്ദർശിച്ച മന്ത്രി പൊലീസ് ഉദ്യോഗസ്ഥരെയും സൗജന്യമായി മാസ്‌ക് നിർമ്മിക്കുന്നവരെയും അഭിനന്ദനിച്ചു.