കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബില്ലുകൾ സമർപ്പിക്കാനുള്ള സോഫ്‌റ്റ് വെയറിന് സർക്കാർ 'ലോക്ക് ഡൗൺ' പ്രഖ്യാപിച്ചതോടെ ജില്ലയിൽ കോടികളുടെ ഫണ്ട് പാഴാകുന്ന അവസ്ഥയാണ്. ബുധനാഴ്ച ഉച്ചയ്‌ക്ക് രണ്ടു മണിക്ക് മാത്രമാണ് സോഫ്റ്റ് വെയർ സർക്കാർ തുറന്ന് നൽകിയത്. ഇന്നു വൈകിട്ട് അഞ്ചിനുള്ളിൽ ബില്ലുകൾ സമർപ്പിക്കണമെന്നാണ് നിർദേശം. ഇത് തികച്ചും അപര്യാപ്തമാണ് . ലോക്ക് ഡൗൺ ദീർഘിപ്പിച്ചിരിക്കുന്നതിനാൽ പ്രവൃത്തികൾ പൂർത്തീകരിക്കാനോ ബില്ലുകൾ സമർപ്പിക്കാനോ കഴിയാത്ത സാഹചര്യം നിലനിൽക്കുകയാണ്. ഇക്കാര്യങ്ങൾ പരിഗണിച്ച് ബില്ലുകൾ സമർപ്പിക്കാൻ മേയ് 15 വരെയെങ്കിലും കാലാവധി നൽകണമെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു.