കോട്ടയം: ലോക്ക്ഡൗൺ സമയത്ത് വീട്ടിലിരിക്കുന്ന ഫോട്ടോഗ്രാഫർമാർക്കു വേണ്ടി ഫോട്ടോവൈഡ് കാമറ ക്ലബ് ഫോട്ടോഗ്രാഫി മത്സരം നടത്തി. ഫോട്ടോഗ്രാഫർമാർ വീട്ടിലിരുന്ന് ക്വാറൻ്റീൻ കാലത്ത് ചിത്രീകരിക്കുന്ന ചിത്രങ്ങളായിരുന്നു മത്സരത്തിന് ക്ഷണിച്ചത്. ഫോട്ടോകൾ വാട്‌സാപ്പിൽ തന്നെ ക്ഷണിച്ച് വാട്‌സാപ്പിൽ കൂടി തന്നെ വിധി നിർണ്ണയിച്ച് സമ്മാനങ്ങൾ വിതരണം ചെയ്‌തു. ലോക് അറ്റ് ഹോം എന്നതായിരുന്നു വിഷയം. കോറസൺ സഖറിയ, ജോർജ് മേലുകാവ്, അജി രാജ് എന്നിവർ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മലയാള മനോരമ ഫോട്ടോഗ്രാഫർ ജോസുകുട്ടി പനയ്ക്കൽ, മാതൃഭുമി മുൻ ഫോട്ടോഗ്രാഫർ ബി.ചന്ദ്രകുമാർ, ടൂറിസം ഇന്ത്യ മാഗസിൻ മാനേജിംഗ് എഡിറ്റർ കെ.വി.രവിശങ്കർ എന്നിവരായിരുന്നു ജഡ്ജിംഗ് പാനലിൽ.