online

അടിമാലി: പിതാവിന്റെ സംസ്ക്കാരച്ചടങ്ങ് അകലെ കാശ്മീരിൽ ഇരുന്ന് കാണാനേ ആ മകനായുള്ളു. കൊവിഡിന്റെ ഭാഗമായുള്ള ലോക്ക് ഡൗൺ മൂലം നാട്ടിലെത്താനാവാതെ വന്നതോടെയാണ് കാശ്മീരിൽ ആർമി ജൂനിയർ കമാൻഡിംഗ് ഓഫീസറായ സജി ജോസഫ് ഓൺ ലൈൻ വഴി തന്റെ പിതാവിന്റെ മരണനാന്തരചടങ്ങുകൾ വീക്ഷിച്ചത്.കഴിഞ്ഞ ദിവസം നിര്യാതനായ അടിമാലി പിണ്ടക്കടവിൽ പി.യു.ജോസഫി(87)ന്റെ സംസ്ക്കാരമാണ് ഇന്നലെ പതിനൊന്നിന് അടിമാലി സെന്റ് ജൂഡ് പള്ളിയിൽ നടന്നത്. ആറ് മാസംമുമ്പ് നാട്ടിൽവന്ന് പിതാവിനെ കണ്ട് മടങ്ങിയ സജിയ്ക്ക് മാർച്ച് 31ന് വീട്ടിലേയ്ക്ക് വരുന്നതിന് ലീവ് ലഭിച്ചിരുന്നു. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് നാട്ടിലെത്താനായില്ല.സജിയുടെ സാന്നിദ്ധ്യത്തിൽ സംസ്ക്കാരച്ചടങ്ങുകൾ നടത്തണമെന്ന് കുടുംബാംഗങ്ങളും ബന്ധുക്കളും ആഗ്രഹിച്ചെങ്കിലും ഇക്കാര്യങ്ങളിലെ പരിമിതികൾ ബോദ്ധ്യപ്പെട്ട് സംസ്ക്കാരച്ചടങ്ങ് നടത്തുകയായിരുന്നു.. സജിയുടെ ഭാര്യ രജനിക്കും സംസ്ക്കരാച്ചടങ്ങിൽ പങ്കെടുക്കാനായില്ല.കോയമ്പത്തൂരിൽ ജോലിചെയ്യുന്ന രജനിയ്ക്ക്നാട്ടിലെത്താൻ ജില്ലാ കളക്ടറിൽ നിന്നും ഇ പാസ്സ് ലഭിച്ചെങ്കിലും കോയമ്പത്തൂരിൽ നിന്നു വന്നാൽ തുടർന്ന് കോറന്റയിനിൽ പോകേണ്ടതായി വരുമെന്നയിനാൽ.ശ്രമം ഉപേക്ഷിക്കുകയായിരുന്നു.സർക്കാരിന്റെ നിബന്ധനകൾ പൂർണ്ണമായി പാലിച്ചുകൊണ്ടായിരുന്നു സംസ്‌കാര ചടങ്ങുകൾ നടത്തിയത്. ചടങ്ങുകൾക്ക് അടിമാലി സെന്റ് ജൂഡ് പള്ളിയിലെ വികാരി ഫാ.ജോർജ് നമ്പ്യാപറമ്പിൽ നേതൃത്വം നൽകി.പിതാവിന് അന്ത്യചുംബനം നൽകാനായില്ലെങ്കിലും .ചടങ്ങുകൾ ഓൺലൈനായി കാണാൻ സജി ജോസഫ് മുഴുവൻ സമയവും ഓൺലൈനിൽ എത്തിയിരുന്നു.തിരുവല്ല മാലിയിൽ മേരിക്കുട്ടിയാണ് ജോസഫിന്റെ ഭാര്യ. മറ്റ് മക്കൾ: ലിസി, സിബി ജോസഫ്, സുരേഷ് ജോസഫ്.മരുമക്കൾ: ബിന്ദു,മാത്യു, രജനി, ആൻസി.