പാലാ: പുലിയന്നൂർ സെറാഫിക് മഠാംഗമായ മദർ പയസ് (91) നിര്യാതയായി. കിഴപറയാർ പുളിക്കത്തടം കുടുംബാംഗമാണ്. പ്രൊവിൻഷ്യൽ സുപ്പീരിയർ, ജനറൽ കൗൺസിലർ, പ്രൊവിൻഷ്യൽ കൗൺസിലർ, പാലാ സെന്റ് മേരീസ് സ്‌കൂൾ അദ്ധ്യാപിക, പാലാ അൽഫോൻസാ കോളേജ് ചരിത്രവിഭാഗം അദ്ധ്യാപിക, അരുണാപുരം മരിയൻ മെഡിക്കൽ സെന്റർ അഡ്മിനിസ്‌ട്രേറ്റർ, ലോക്കൽ സുപ്പീരിയർ, എഫ്.സി.സി സന്യാസിന് സമൂഹത്തിന്റെ യൂണിഫിക്കേഷൻ കമ്മിറ്റിയംഗം, ഫോർമേഷൻ കമ്മിറ്റിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ളാലം, മരിയൻ മെഡിക്കൽ സെന്റർ, സാൻജോ, സാൻഡാമിയാനോ പ്രൊവിൻഷ്യൽ ഹൗസ് സെറാഫിക് കോൺവെന്റ് എന്നീ ഭവനങ്ങളിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതരായ ഏലിക്കുട്ടി കളപ്പുരയ്ക്കൽ, സിസ്റ്റർ എയ്ഞ്ചൽ മേരി എഫ്.സി.സി, ത്രേസ്യാമ്മ വെള്ളരിങ്ങാട്ട്. സംസ്‌കാരം ഇന്ന് 2ന് അരുണാപുരം സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.