വൈക്കം: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വൈക്കം ടൗൺ നോർത്ത് ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നഗരസഭയുടെ സമൂഹ അടുക്കളയിലേക്ക് അരിയും, പലവ്യഞ്ജന പച്ചക്കറി സാധനങ്ങളും വിതരണം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ഡോ. എം. കെ. ശശിധരൻ നഗരസഭ ചെയർമാൻ ബിജു വി. കണ്ണേഴന് സാധനങ്ങൾ കൈമാറി. സെക്രട്ടറി പി. പി. പ്രകാശൻ, ട്രഷറർ ജഗദീഷ് അക്ഷര, നഗരസഭ കൗൺസിലർ അംബരീഷ് ജി. വാസു, ടി. ശ്രീനി, രമണൻ, അനൂപ് എന്നിവർ പങ്കെടുത്തു.