എലിക്കുളം : മൂന്ന് ലിറ്റർ ചാരയവും വാറ്റുപകരണങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ. പനമറ്റം കോട്ടേമാപലകയിൽ ശ്രീകുമാർ, തോട്ടത്തിൽ ദീപു എന്നിവരാണ് പിടിയിലായത്. ശ്രീകുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ചാരായവും,ചാരായം വാറ്റാൻ ഉപയോഗിച്ച് പ്രഷർ കുക്കർ,ഗ്യാസ് സ്റ്റൗ, ഗ്യാസ് സിലിണ്ടർ,മറ്റ് പാത്രങ്ങൾ എന്നിവ കണ്ടെടുത്തു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് .സഞ്ജീവ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ജയ്‌സൺ ജേക്കബ്, അഭിലാഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീലേഷ്, ജോയി വർഗീസ്, നിമേഷ്, ഡ്രൈവർ ഷാനവാസ് എന്നിവർ പരിശോധയിൽ പങ്കെടുത്തു.