അടിമാലി:മച്ചിപ്ലാവിൽ പ്രവർത്തിക്കുന്ന ഫ്‌ളാറ്റിന്റെ റൂഫിങ്ങിൽ നിന്ന് 9 കഞ്ചാവ് ചെടികൾ അടിമാലി പൊലീസ് കണ്ടെത്തി. 160 ഓളം കുടുംബങ്ങൾ താമസിക്കുന്ന ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഫ്‌ളാറ്റിന്റെ മുകൾ തെ നിലയിൽ ഗ്രോബാഗ് കളിൽ നട്ടുവളർത്തി ഏഴു ദിവസം പ്രായമായ കഞ്ചാവ് ചെടികളാണ് ഇവ. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചതായി സി.ഐ അനിൽ ജോർജ് അറിയിച്ചു.