ചങ്ങനാശേരി: നിയോജകമണ്ഡലത്തിലൈ നിർദ്ധനരായ കുടുംബങ്ങളിൽ 10 വയസിൽ താഴെയുള്ള കുട്ടികൾക്ക് സ്വാന്തനവുമായി ബി.ജെ.പി 'ഫീഡ് ദ ബേബി' എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതി ലോക്ക് ഡൗൺ നാളുകളിലെ ജോലി നഷ്ടമായ കുടുംബങ്ങൾക്ക് കൈത്താങ്ങായി. ആദ്യ സംരഭത്തിന് എൻ.എസ്.എസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടന പാഞ്ചജന്യമാണ് സഹായമൊരുക്കിയത്. മാടപ്പള്ളിയിൽ നടന്ന ഫീഡ് ദ ബേബിയുടെ ആദ്യ പരിപാടി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ജി. രാമൻ നായർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എ. മനോജ് അദ്ധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ പി.ഡി. രവീന്ദ്രൻ, ജനറൽ സെക്രട്ടറി ബി.ആർ. മഞ്ജീഷ്, മാടപ്പള്ളി പ്രസിഡന്റ് പി. മുരളിധരൻ, മണ്ഡലം സെക്രട്ടറി ആർ. ശ്രീജേഷ് ശ്രീകൃഷ്ണ, വി. വിനയകുമാർ, മഹിളാമോർച്ച സെക്രട്ടറി സന്ധ്യ എസ്. പിള്ള, മോഹൻദാസ്, എസ്.ആർ. രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.