പാലാ: ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിലുള്ള പാലാ ബ്ലഡ് ഫോറത്തിന്റെ രക്തദാന രംഗത്തെ പ്രവർത്തനം ശ്രദ്ധേയമാകുന്നു. പാലായിൽ കിസ്‌കോ മരിയൻ ബ്ലഡ് ബാങ്കിൽ പാലാ സബ് ഇൻസ്‌പെക്ടർ കെ.എച്ച്.ഹാഷിമിന്റെ നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പ് പാലാ സി.ഐ. വി.എ സുരേഷ് ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, ജനമൈത്രി സി.ആർ.ഒ ബിനോയി തോമസ്, ജനസമിതി അംഗങ്ങളായ കെ.ആർ സൂരജ് പാലാ, ലീലാ റ്റി ഐ, ബീറ്റ് ഓഫിസർ പ്രഭു. കെ ശിവറാം എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ എല്ലാ ബ്ലഡ് ബാങ്കുകളിലും ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ടെന്ന് ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം പറഞ്ഞു . ജനമൈത്രി പൊലീസുമായി ചേർന്ന് ക്യാമ്പുകൾ നടത്താൻ തയാറായിട്ടുള്ള സംഘടനകൾക്കും വ്യക്തികൾക്കും 9447043388 എന്ന നമ്പരിൽ ബന്ധപ്പെടാം.