പാലാ:സമൂഹ അടുക്കളയിലെ പാചകക്കാരിൽ നിന്നും സമൂഹത്തിന് ധാരാളം പഠിക്കാനുണ്ടെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സമൂഹത്തിന് ആകെയൊരു ദുരിതമുണ്ടായപ്പോൾ അവരെ സമയത്ത് ഭക്ഷണം നൽകി ഊട്ടാൻ സാമൂഹ്യ പ്രതിബദ്ധത ഉള്ളവർക്കേ കഴിയൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലാ നഗരസഭയുടെ നേതൃത്വത്തിലുള്ള സമൂഹ അടുക്കളയിൽ സന്ദർശനത്തിനെത്തിയതായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്. നഗരസഭാ ചെയർപേഴ്‌സൺ മേരി ഡൊമിനിക്.,സെക്രട്ടറി മുഹമ്മദ് ഹുവൈസ്ബ്, കൗൺസിലർമാരായ അഡ്വ. ബിനു പുളിക്കക്കണ്ടം,ജോബി വെള്ളാപ്പാണി.,ബിജു പാലൂപടവിൽ.,ടോമി തറക്കുന്നേൽ,ജിജി ജോണി.,സിജി പ്രസാദ് എന്നിവരും സന്നിഹിതരായിരുന്നു.