പാലാ: പകർച്ചവ്യാധികൾ കണക്കിലെടുത്ത് മാണി.സി.കാപ്പൻ എം.എൽ.എ പാലാ ഗവ.ആയുർവേദ ആശുപത്രി സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി.

രോഗ പ്രതിരോധത്തിനായുള്ള പ്രതിരോധ മരുന്നുകളുടെ വിതരണോദ്ഘാടനം എം.എൽ.എ നിർവഹിച്ചു. ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ച എം.എൽ.എ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ മേരി ഡൊമിനിക്, ബിനു പുളിയ്ക്കകണ്ടം, ബിജി ജോജോ, ടോണി തോട്ടം തുടങ്ങിയവർ പങ്കെടുത്തു.