ചങ്ങനാശേരി: ചങ്ങനാശേരി റേഞ്ചിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിൽ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. വടക്കേക്കര റെയിൽവേ ഗേറ്റിന് സമീപത്ത് പ്രഷർകുക്കർ ഉപയോഗിച്ച് ചാരായം നിർമ്മിച്ച മുല്ലശ്ശേരി താ പ്രതീഷ് പ്രസാദ് (30) എന്നയാൾക്കെതിരെ കേസെടുത്തു. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എക്‌സൈസുകാർ വരുന്നതറിഞ്ഞ് ഇയാൾ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു. 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. മൺകലവും ഇല്ലിചിട്ടയും ഉപയോഗിച്ച് ചാരായം നിർമ്മിച്ച കറുകച്ചാൽ ചിറയ്ക്കൽ കാലായിൽ അരുൺകുമാറിന് (33) എതിരെയും കേസ് രജിസ്റ്റർ ചെയ്തു. 35 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. ഇയാളും ഓടി രക്ഷപ്പെട്ടു.