ചങ്ങനാശേരി: കൊവിഡ് ഭീതിയിൽ കഴിയുന്ന പൊതുജനങ്ങൾക്ക് ആശ്വാസമായി ഫയർഫോഴ്‌സ് തുരുത്തിയിലെ വിവിധ പ്രദേശങ്ങൾ അണുവിമുക്തമാക്കി. തുരുത്തി ഗവ. എൽ.പി.എസ്, സെന്റ് മേരീസ് ഫൊറോനാ ചർച്ച് കുരിശടി, എസ്.ബി., ഗുരുമന്ദിരം, ഈശാനത്ത് കാവ്, രക്തേശ്വരി ക്ഷേത്രം, റേഷൻ കടകൾ, സർവീസ് സഹകരണ ബാങ്ക്, ശാസ്താംങ്കൽ ക്ഷേത്രം, പുതുമന മഹാഗണപതി ക്ഷേത്രം, കടകൾ തുടങ്ങി വിവിധ സ്ഥലങ്ങൾ അണുവിമുക്തമാക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്.സുരേഷ് കുമാർ, ഡ്രൈവർ ഷാജി, ഹോം ഗാർഡ് വിനോദ്. ഫ്രാൻസിസ്, ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ മനു എന്നിവർ പങ്കെടുത്തു.