patient
പരിക്കേറ്റ മോളി ബാബു

അടിമാലി: മാങ്കുളം താളുംങ്കണ്ടംത്ത് കാട്ടുപന്നിയാക്രമണത്തിൽ വീട്ടമ്മക്ക് പരിക്കേറ്റു.പുളിക്കപ്പറമ്പിൽ ബാബുവിന്റെ ഭാര്യ മോളിബാബു(50)വി നാണ് ആക്രമണത്തിൽ പരിക്കേറ്റത്.അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ ഒൻപത് മണിയോടെ മോളിയും രണ്ട് പെൺമക്കളുമൊത്ത് വീടിനോട് ചേർന്ന കൃഷിയിടത്തിൽ വിറക് ശേഖരിക്കാനായി പോയി.വിറകു ശേഖരിക്കുന്നതിനിടയിൽ കൂട്ടമായി കുതിച്ചെത്തിയ കാട്ടുപന്നികൾ വീട്ടമ്മയെ തട്ടിയെറിഞ്ഞു.ആക്രമണത്തിന്റെ ആഘാതത്തിൽ മോളി സമീപത്തെ കെട്ടിൽ നിന്നും താഴേക്ക് തെറിച്ചു വീണു..സംഭവ സമയത്ത് സമീപത്തായി വിറക് ശേഖരിച്ചിരുന്ന മക്കൾ ഓടിയെത്തി മാതാവിനെ രക്ഷിക്കുകയായിരുന്നു..പ്രദേശത്ത് കഴിഞ്ഞ കുറച്ച് നാളുകളായി കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് മോളിയുടെ ഭർത്താവായ ബാബു പറഞ്ഞു.മുമ്പ് രാത്രികാലങ്ങളിൽ മാത്രമായിരുന്നു കാട്ടുപന്നി ശല്യം ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ പകൽ സമയത്തും കാട്ടുപന്നികൾ വിഹാരം നടത്തുന്നത് പ്രദേശവാസികൾക്കിടയിൽ ആശങ്ക പടർത്തിയിട്ടുണ്ട്.