ചിറക്കടവ്: പഞ്ചായത്തിൽ നിന്ന് ആനുകൂല്യമായി ലഭിച്ച കാലിത്തീറ്റ നൽകിയ കന്നുകാലികൾക്ക് അസുഖം പിടിപെട്ടതായി ക്ഷീരകർഷകർ. ദഹനക്കേട് കാട്ടിയ കാലികൾ ആഹാരം കഴിക്കാൻ മടിക്കുന്നതായാണ് കർഷകരുടെ പരാതി. കാലിത്തീറ്റയുടെ ഗുണനിലവാരക്കുറവാണ് പ്രശ്നമെന്നാണ് കർഷകരുടെ സംശയം.

മുൻപ് നൽകിയിരുന്ന ബ്രാൻഡിന് പകരം മറ്റൊരു കാലിത്തീറ്റയാണ് ഇത്തവണ വിതരണം ചെയ്തത്. സ്ഥിരമായി കൊടുത്തു ശീലിപ്പിച്ച കാലിത്തീറ്റയിൽ നിന്ന് മാറുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ് കാലികൾക്കുള്ളതെന്നാണ് ഇതുസംബന്ധിച്ച് വെറ്ററിനറി ഡോക്ടർ പറയുന്നത്. കാലികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇതു മൂലം ഉണ്ടാവില്ലെന്നുമാണ് വിശദീകരണം.