ചങ്ങനാശേരി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കെ.വി. ശശികുമാർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് നഗരസഭയിലേക്ക് മാസ്‌കുകളും കുടിവെള്ളവും നൽകി. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. നഗരസഭാ ചെയർമാൻ അനിൽകുമാർ, മുൻസിപ്പൽ സെക്രട്ടറി, കൗൺസിലർമാർ എന്നിവർ ഏറ്റുവാങ്ങി. ട്രസ്റ്റ് അംഗങ്ങളായ ബിജു വിജയ, പി.കെ.കൃഷ്ണൻ, അഡ്വ. കൃഷ്ണദാസ്, പി.എൻ പ്രതാപൻ, അജയകുമാർ, രാജീവ്, മനോജ് ഗുരുകുലം, രമേശ് കോച്ചേരി, പി.ആർ സുരേഷ്, അനിൽ കണ്ണാടി,സരുൺ ചേകവർ തുടങ്ങിയവർ പങ്കെടുത്തു. താലൂക്കിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഫയര്‍സ്റ്റേഷൻ, ഗവ.ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിലും അടുത്ത ദിവസങ്ങളിൽ മാസ്ക്കുകളും കുടിവെള്ളവും വിതരണം ചെയ്യും.