വെള്ളൂത്തുരുത്തി: എസ്.എൻ.ഡി.പി യോഗം വെള്ളൂത്തുരുത്തി ശാഖയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. 630 കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. ശാഖാ അംഗങ്ങൾക്കു പുറമേ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിന്റെ കമ്യൂണിറ്റി കിച്ചണിലേയ്ക്കും പച്ചക്കറികൾ നൽകി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.ആർ സുനിൽകുമാർ, വാർഡ് മെമ്പർ പ്രസീത സി രാജു, ശാഖാ പ്രസിഡന്റ് എൻ.ജി ബിജു, സെകട്ടറി പി.യു ദിവ്യൻ യൂണിയൻ കമ്മറ്റിയംഗം പി. അനിൽകുമാർ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ബിവീഷ് പി.കെ, വനിതാസംഘം പ്രസിഡന്റ് ശ്രീലേഖ ജയൻ എന്നിവർ പങ്കെടുത്തു