chass

ചങ്ങനാശേരി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചാസിന്റെ നേതൃത്വത്തിൽ തുണികൾ കൊണ്ടുള്ള മാസ്‌ക് നിർമാണം ആരംഭിച്ചു. ചാസിന്റെ കീഴിലുള്ള കോപ്റ്റാക്ക് തയ്യൽ സെന്ററിലും മല്ലപ്പള്ളി ഖാദി കേന്ദ്രത്തിലും വീടുകളിലുമാണ് മാസ്‌കുകൾ നിർമിക്കുന്നത്. ആദ്യ ഘട്ടത്തിൽ 25000 മാസ്‌ക്കുകളാണ് തയ്യാറാക്കുന്നത്. ഒറ്റത്തവണ ഉപയോഗിക്കാവുന്നവയേക്കാൾ പരിസ്ഥിതി സൗഹൃദ ഖാദി, കോട്ടൺ തുണികൾ ഉപയോഗിച്ചുള്ളവയ്ക്കാണ് മുൻഗണന നൽകുന്നത്. ഇത് സോപ്പുപയോഗിച്ച് കഴുകി വീണ്ടും ഉപയോഗിക്കാവാനാവും. ചാസ് കേന്ദ്ര ഓഫീസിലും കോട്ടയം ശാസ്ത്രി റോഡ്, ചങ്ങനാശേരി അരമനപ്പടി, മല്ലപ്പള്ളി, പള്ളിക്കൂട്ടുമ്മ എന്നിവിടങ്ങളിലുള്ള ഖാദി-ഭവനുകളിലും മാസ്‌കുകൾ മിതമായ നിരക്കിൽ ലഭ്യമാക്കും. കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തുടക്കം മുതൽ തന്നെ ബോധവത്ക്കരണ പരിപാടികളും പ്രവർത്തനങ്ങളുടെ ഭാഗമായി തുടക്കം മുതൽ തന്നെ ബോധവത്ക്കരണ പരിപാടികളും സൈനിറ്റൈസർ അന്യ സംസ്ഥാന തൊഴിലാളികൾക്കുവേണ്ടി ഭക്ഷ്യകിറ്റ് വിതരണം തുടങ്ങിയ പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് വിപുലമായ രീതിയിൽ ചാസ് മാസ്‌ക് നിർമ്മാണം നടത്തുന്നത്. വിശദവിവരങ്ങൾക്ക് : 9605050092.