പാലാ: പിഴക് കരിയിലത്തോട് നവീകരണം ആരംഭിച്ചു. ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ 21 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. എസ്.ഡി.ആർ.എഫ് ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത്. ഉപ്പുമാക്കൽ ചെക്കുഡാം മുതൽ രണ്ടര കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണ് വാരി മാറ്റുന്നതോടെ തോടിന്റെ ആഴവും വീതിയും കൂടും. ഒപ്പം മാലിന്യങ്ങളും നീക്കം ചെയ്യുന്നുണ്ട്.
നവീകരണ പ്രവർത്തനങ്ങൾ മാണി.സി.കാപ്പൻ എം.എൽ.എ വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് ജെയിസൺ പുത്തൻകണ്ടം, സി.പി.എം ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ലോക്കൽ സെക്രട്ടറി ജെറി ജോസ് തുമ്പമറ്റം, കെ ഒ രഘുനാഥ്, സെബാസ്റ്റ്യൻ കല്ലുവെട്ടം, അഡ്വ ആന്റണി ഞാവള്ളി, പി.വി ഷിലു, ഷാജൻ, വിനോദ് വേരനാനി, ഇറിഗേഷൻ എ.ഇ മനോജ്, കോൺട്രാക്ടർ ജോർജ് എന്നിവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.