കോട്ടയം: സാധാരണക്കാരായ ജനങ്ങൾക്ക് കരുതലിന്റെ കൈ നീട്ടി യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ. പദ്ധതിയുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 3000 കുടുംബങ്ങൾക്ക് 18 ടൺ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്‌തു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്‌തു. എറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് ജെയിംസ് തോമസ് ഏറ്റുവാങ്ങി. അരി, പഞ്ചസാര, പയർ , ചായപ്പൊടി , അരിപ്പൊടി, പുട്ട്‌പൊടി എന്നിവയാണ് കിറ്റിലുള്ളത്. ഖത്തറിലെ കോൺഗ്രസ് പ്രവർത്തകരുടെ അസോസിയേഷനായ ഇൻകാസ് ഒ.ഐ.സി.സി കോട്ടയം ഡിസ്ട്രിക്ട് കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കെ.പി.സി.സി സെക്രട്ടറി പി.എ സലിം ,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ചിന്തു കുര്യൻ ജോയി, സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരിൽ, മുൻ യൂത്ത് കോൺഗ്രസ് പാർലമെൻ്റ് മണ്ഡലം പ്രസിഡൻ്റ് ജോബി അഗസ്റ്റിൻ , ജില്ലാ സെക്രട്ടറിമാരായ റോബി തോമസ് , തോമസുകുട്ടി മുകാല , നൈഫ് ഫൈസി , എം.കെ ഷെമീർ, ജെനിൽ ഫിലിപ്പ് , അജീഷ് വടവാതൂർ, രാഹുൽ മറിയപ്പള്ളി, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു, ബേക്കർ സ്‌കൂൾ മാനേജർ റവ.രാജു ജേക്കബ് എന്നിവർ പങ്കെടുത്തു.