m-m-mani
മുഖ്യമന്ത്രിയുടെ ദുരിത ശ്വാസ നിധിയിലേയ്ക്ക് ദേവികുളം താലൂക്ക് വ്യാപാരി വ്യവസായി സൊസൈറ്റിയുടെ 359500 രൂപയുടെ ചെക്ക് സംഘം പ്രസിഡന്റ് കെ.എൻ.ദിവാകരൻ മന്ത്രി. എം.എം.മണിക്ക് നൽകുന്നു.

അടിമാലി:ഇടുക്കി മെഡിക്കൽ കോളെജിന് വൈദ്യുത വകുപ്പിൽ നിന്നും 10 കോടി രൂപ അനുവദിച്ചതായി മന്ത്രി എം.എം മണി. . കൊവിഡ് പ്രിതിസന്ധി ഘട്ടത്തിൽ സർക്കാരിനെ സഹായിക്കാൻ മുന്നോട്ട് വന്ന ദേവികുളം താലൂക്ക് വ്യാപാരി വ്യവസായി സർവ്വീസ് കോപ്പറേറ്റീവ് സൊസൈറ്റിയെ മന്ത്രി അഭിനന്ദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഘ ത്തിന്റെയും ജീവന ക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും സംഭാവനയായി 359500 രൂപ സംഘം പ്രസിഡന്റ് കെ.എൻ. ദിവാകരൻ , സെക്രട്ടറി പി.എൻ. പ്രകാശ്,ഭരണ സമിതി അംഗം സി.ആർ. സന്തോഷ് എന്നിവർ ചേർന്ന് മന്ത്രിക്ക് നൽകി.നിർധനരായ സംഘാംഗങ്ങൾക്കുള്ള സൗജന്യ കിറ്റ് വിതരണവും മന്ത്രി നിർവ്വഹിച്ചു.വ്യാപാരി വ്യവസായി ഏകോപനസമതി അടിമാലി യൂണിറ്റ് പ്രസിഡന്റ് പി എം ബേബി, ഡയസ് ജോസ്, സാന്റി മാത്യു തുടങ്ങിയവർ പങ്കെടുത്തു.