koda

കോട്ടയം: ആളില്ലാത്ത പുരയിടത്തിൽ ചാരായം വാറ്റാനുള്ള ശ്രമത്തിനിടെ മൂന്നു പേർ പിടിയിൽ. 55 ലിറ്റർ കോടയും പിടിച്ചെടുത്തു. വിജയപുരം മാങ്ങാനം ഭാഗത്ത് സുനിൽ ഭവനത്തിൽ നിന്നാണ് കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്. മാങ്ങാനം കുന്നേൽ ലിജോ ജോസഫ്, കൊച്ചുപറമ്പിൽ വരേപ്പള്ളിയിയിൽ സുഗതൻ, മാങ്ങാനം കരയിൽ പുതുപ്പറമ്പിൽ ബാബു എന്നിവരുടെ പേരിൽ എക്‌സൈസ് ഇൻസ്പെക്‌ടർ മോഹനൻ നായർ കേസെടുത്തു.

മാങ്ങാനം പ്രദേശത്ത് അനധികൃതമായി വാറ്റ് നടക്കുന്നതായി എക്‌സൈസ് ഇൻ്റലിജൻസ് വിഭാഗത്തിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ദിവസങ്ങളായി എക്‌സൈസ് ഇൻ്റലിജൻസ് ബ്യൂറോ പ്രിവെൻ്റീവ് ഓഫിസർ ഫിലിപ്പ് തോമസിൻ്റെ നേതൃത്വത്തിൽ നിരീക്ഷണം നടത്തി വരികയായിരുന്നു.