പൊന്‍കുന്നം: ക്ഷേത്രപൂജയും ദര്‍ശനവും ഓണ്‍ലൈനില്‍ വേണ്ടെന്ന് അഖിലഭാരത അയ്യപ്പസേവാസംഘം കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയന്‍. ക്ഷേത്രദര്‍ശനം ഒരു ചര്യയാണ്. അത് നവമാധ്യമങ്ങളിലൂടെ ലഭിക്കില്ല. തന്ത്രശാസ്ത്രവിധിപ്രകാരം നിര്‍മ്മിച്ച ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുന്നതിന്റെ പുണ്യം പകരാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ക്കാവില്ല.
നിയന്ത്രണങ്ങള്‍ക്കു ശേഷം ക്ഷേത്രദര്‍ശനവും വഴിപാടുകളും നടത്താന്‍ ഭക്തര്‍ തയ്യാറായാല്‍ മതി. മറ്റ് ഏതെങ്കിലും മതവിഭാഗങ്ങള്‍ ആരാധനകള്‍ ഓണ്‍ലൈനില്‍ നടത്തുന്നത് ഹൈന്ദവസമൂഹം മാതൃകയാക്കേണ്ടെന്നും യൂണിയന്‍ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹന്‍, സെക്രട്ടറി ബി.ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.