പൊൻകുന്നം: ചിറക്കടവിലെ എല്ലാ വീട്ടിലും മാസ്‌ക് എത്തിക്കുന്ന പ്രവർത്തനവുമായി ഡി.വൈ.എഫ്.ഐ. മാസ്‌ക് ധരിക്കു, സുരക്ഷിതരാകൂ എന്ന പദ്ധതിയുടെ ഭാഗമായി ചിറക്കടവ് പഞ്ചായത്തിലെ 12000 ത്തോളം വീടുകളിൽ പൊൻകുന്നം, തെക്കേത്തു കവല മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാസ്‌ക് വിതരണം. ഇന്നലെ 8000 മാസ്‌ക് വിതരണം ചെയ്തു. 50000 മാസ്‌കാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്തില്‍ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും മാസ്‌ക് നല്‍കും.
മാസ്‌ക് വിതരണം സി.പി.എം.ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഗിരീഷ് എസ് നായർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബിന്ദു സന്തോഷ് ഡി.വൈ.എഫ്.ഐ. ശാന്തിഗ്രാം യൂണിറ്റ് ഭാരവാഹികളായ അനന്ദു സന്തോഷ്, വിഹാസ് മോഹൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. കഴുകി ഉപയോഗിക്കാവുന്ന തരം മാസ്‌കാണ് നിർമ്മിക്കുന്നത് പൊൻകുന്നത്തെ വിവിധ വസ്ത്ര വ്യാപാര സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതിയുടെ നടത്തിപ്പ്.