kanjavu

ചങ്ങനാശേരി: കാറിൽ കഞ്ചാവ് വിൽപ്പന നടത്തിയ യുവാക്കളെ ചങ്ങനാശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിൽ പിടികൂടി. കുന്നന്താനം ശ്രീശൈലം വീട്ടിൽ ചാത്തൻ (രാജേഷ്, 39), നെടുമുടി കൊച്ചുപറമ്പിൽ വീട്ടിൽ മനിഷ് (30) എന്നിവരാണ് പിടിയിലായത്.
പായിപ്പാട് കീഴടി പ്രദേശത്ത് കഞ്ചാവ് വിൽപ്പനയ്ക്കായി വാഗണർകാറിൽ എത്തിയ ഇവർ എക്സൈസിനെ കണ്ട് ഇറങ്ങി ഓടുകയായിരുന്നു. എക്സൈസ് സംഘം ഓടിച്ചിട്ട് പിടികൂടുകയും 213 ഗ്രാം കഞ്ചാവും 4800 രൂപയും കണ്ടെടുക്കുകയും ചെയ്തു.
മറ്റൊരു റെയ്ഡിൽ വീട്ടിൽ ചാരായം വാറ്റി വിൽപ്പന നടത്തിയതിന് പായിപ്പാട് കാരുകോടിയിൽ പുതുപറമ്പിൽ വീട്ടിൽ ബൈജു (42)വിനെ പിടികൂടി. 10 ലിറ്റർ സ്പെന്റ് വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി. ലോക് ഡൗൺ തുടങ്ങിയതിന് ശേഷം 15-ാമത് വ്യാജമദ്യ നിർമ്മാണ കേസാണ് പിടികൂടുന്നത്.