കോട്ടയം: ട്രാൻസ്‌ജെൻഡറുകൾക്കു സഹായവുമായി യൂത്ത് കോൺഗ്രസ്. എ‌യ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ ലാസ്യകൈരളി സുരക്ഷാപദ്ധതിയിൽ ഉൾപ്പെടുന്ന ഭിന്നലിംഗക്കാർ, എച്ച്. ഐ. വി സാദ്ധ്യതയുള്ള ജനവിഭാഗങ്ങൾ എന്നിവർക്കാണ് സഹായം നൽകിയത്. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പലവ്യഞ്ജനം, മറ്റ് അവശ്യസാധനങ്ങൾ എന്നിവയടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്‌തത്. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്‌തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് രാഹുൽ മറിയപ്പള്ളി, കോൺഗ്രസ് നേതാക്കളായ സിബി ജോൺ, സാബു മാത്യു, എസ് ഗോപകുമാർ, സാബു ഈരയിൽ, അജീഷ് ഐസക്, യൂത്ത് കോൺഗ്രസ് നേതാക്കളായ അരുൺ മാർക്കോസ്, ഗൗരി ശങ്കർ, ജെനിൻ ഫിലിപ്പ്, അനൂപ് അബൂബക്കർ, യദു സി. നായർ, ജിജി മൂലംകുളം, സുബിൻ കൊല്ലാട്, ശ്രീക്കുട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി.