കോട്ടയം: ആളും ആരവവുമില്ലാതെ തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഞ്ചാം പുറപ്പാട് ക്ഷേത്ര മതിൽകെട്ടിനുള്ളിൽ നടത്തി . ഭക്തർക്ക് പ്രവേശനം നൽകിയില്ല . ചെപ്പന്നൂർ ചിന്മയി മേനോൻ, താമരശേരിൽ ഗൗരിമേനോൻ എന്നീ കുട്ടികൾ വിളക്കെടുത്തു. ആചാരമനുസരിച്ച് ആമ്പലാറ്റിൽ കുടുംബാംഗം മോഹൻദാസ് പണക്കിഴി നൽകി.

കംസ നിഗ്രഹത്തിന് ശേഷം ഭഗവാൻ ദിഗ് വിജയത്തിന് പുറത്തേക്ക് എഴുന്നള്ളുന്നതാണ് ചടങ്ങ്. ദേവചൈതന്യവും പുറത്തേക്ക് പ്രവഹിക്കുന്നു. ഈ ചൈതന്യം സമീപ ക്ഷേത്രങ്ങളിലെത്തി ദിഗ് വിജയക്കൊടി നാട്ടുന്നുവെന്നാണ് വിശ്വാസം.