കോട്ടയം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറെ മുന്നിൽ എത്തിയ സാഹചര്യത്തിൽ ജില്ലയിൽ നാളെ മുതൽ ലോക്ക് ഡൗണിൽ ഇളവ് ലഭിക്കും. എന്നാൽ, സ്വകാര്യ - കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്താത്ത സാഹചര്യത്തിൽ ഇളവുകൾ എത്രത്തോളം ഫലപ്രദമാവും എന്ന കാര്യത്തിലാണ് സംശയം.
ദുരുപയോഗിക്കരുത്
ഇളവുകൾ ദുരുപയോഗം ചെയ്‌താൽ വീണ്ടും നിയന്ത്രണംകൊണ്ടു വരും. നിർദേശങ്ങൾ അനുസരിക്കാനും സാമൂഹിക അകലം പാലിക്കാനും എല്ലാവരും ശ്രദ്ധിക്കണം
പി.കെ സുധീർ ബാബു, ജില്ലാ കളക്‌ടർ
ബസുകൾ ഓടില്ല
നിയന്ത്രണങ്ങൾ പാലിച്ച് ഓടുന്നത് പ്രായോഗികമല്ല. ഒരു സീറ്റിൽ ഒരാൾ മാത്രം എന്നുള്ള നിർദേശങ്ങൾ തർക്കങ്ങൾക്ക് ഇടയാക്കും. ഈ സാഹചര്യത്തിൽ മേയ് മൂന്നു വരെ സർവീസ് നടത്തില്ല.
കെ.എസ് സുരേഷ്, ജില്ലാ സെക്രട്ടറി
ബസ് ഓപ്പറേറ്റേഴ്‌സ് അസോ.
സർവീസിന് നിർദേശമില്ല
കെ.എസ്.ആർ.ടി.സി ബസുകൾക്ക് സർവീസ് നടത്താൻ നിർദേശം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ജില്ലയ്‌ക്കുള്ളിൽ പോലും സർവീസ് ഉണ്ടാകില്ല
ജില്ലാ ട്രാൻസ്‌പോർട്ട് ഓഫിസർ, കെ..എസ്..ആർ.ടി.സി
ഓട്ടോറിക്ഷകൾക്ക് ഓടാം
ജില്ലയിൽ സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സികളും സർവീസ് നടത്തില്ല. ഓട്ടോറിക്ഷകൾക്ക് നിയന്ത്രണമില്ല.
വി.എം ചാക്കോ, ആർ.ടി.ഒ
ഹോട്ടലുകൾ തുറക്കും
ഹോട്ടലുകൾ ഇന്ന് തുറന്ന് അണുവിമുക്തമാക്കും. ഇതിനു ശേഷം നാളെ മുതൽ സർക്കാർ നിർദേശങ്ങളെല്ലാം പാലിച്ച് പ്രവർത്തനം തുടങ്ങും.
എൻ. പ്രതീഷ്, സെക്രട്ടറി
ഹോട്ടൽ ആൻഡ് റെസ്റ്റൊറൻ്റ് അസോ.