ചങ്ങനാശേരി: ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായ ജനങ്ങളെ സഹായിക്കുന്നതിനായി ചീരഞ്ചിറ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ 'അതിജീവനം' പലിശരഹിത സ്വർണ വായ്പാ പദ്ധതി നടപ്പിലാക്കുമെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ.ജോസഫ് ഫിലിപ്പ് അറിയിച്ചു. സ്വർണ പണയത്തിന്മേൽ ആറുമാസ കാലാവധിയിൽ 20000 രൂപ വരെ ബാങ്ക് വായ്പ നൽകും. വായ്പാ പദ്ധതി ഏപ്രിൽ 21ന് ആരംഭിക്കും. വായ്പാ തുക തവണകളായോ ഒന്നിച്ചോ തിരിച്ചടയ്ക്കാൻ സാധിക്കും. മേയ് 15 വരെ ബാങ്കിന്റെ എല്ലാ ശാഖകളിലും വായ്പാ വിതരണം ഉണ്ടായിരിക്കും.