വൈക്കം : ലോക്ക് ഡൗണിനെ തുടർന്ന് ജീവിതം വഴിമുട്ടിയ ആട്ടോ, ടാക്‌സി തൊഴിലാളികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച സഹായധനം അപര്യാപ്തമാണ്. ലോക്ക് ഡൗൺ കാലത്തെ നികുതി എഴുതിത്തള്ളണമെന്നും, വാഹനവായ്പയ്ക്ക് മൊറട്ടോറിയം കാലത്തെ പലിശ ഇളവ് ചെയ്യണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് ഇടവട്ടം ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.വി.പ്രസാദ്, പി.വി.സുരേന്ദ്രൻ, ബാബു മംഗലത്ത് എന്നിവർ പങ്കെടുത്തു.