തലയോലപ്പറമ്പ് : വെള്ളൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളൂർ പഞ്ചായത്ത് സമൂഹഅടുക്കളയിലേക്ക് ഭക്ഷ്യഉത്പന്നങ്ങൾ നൽകി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.പി.പി സിബിച്ചൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ മോഹനന് ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും കൈമാറി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.കെ കുര്യാക്കോസ് ,എം.ആർ ഷാജി, ആൻസമ്മ കുര്യാക്കോസ്, ലൂക്ക് മാത്യു , ജോഷി മാത്യു , ഷിജോ തങ്കപ്പൻ,പി.പി ബിജു ,പി.കെ രാജൻ , പഞ്ചായത്ത് സെക്രട്ടറി മിനി ചന്ദ്ര എന്നിവർ പങ്കെടുത്തു.