പാലാ : അന്നദാനമാണ് ഏറ്റവും മഹത്തായ മനുഷ്യസേവനമെന്ന് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ.ജെ.പ്രമീളാദേവി പറഞ്ഞു. കൊവിഡ് കാലത്ത് വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നത് ഏറെ പുണ്യമാണ്. ശ്രേഷ്ഠമായ ആ കടമയാണ് സേവാഭാരതി നിർവഹിക്കുന്നതെന്നും അവർ പറഞ്ഞു. പാലാ ജനറൽ ആശുപത്രിക്ക് സമീപം സേവാഭാരതി നടത്തുന്ന പ്രഭാത ഉച്ചഭക്ഷണ വിതരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. റെജി കുന്നനാംകുഴി, എസ്.സുനു പാറപ്പള്ളി,പി.കെ.സുരേന്ദ്രൻ, രതീഷ് ഇടമറ്റം, അനീഷ് ഡി.നായർ, ഗിരീഷ്,ബിജു കടക്കച്ചിറ,മനു എന്നിവർ പങ്കെടുത്തു.