ചങ്ങനാശേരി: കുറിച്ചി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ രണ്ടാം വാർഡിലെ മങ്കുഴി പാടശേഖരത്തിൽ നൂറുമേനി വിളവെടുപ്പ് . ഹരിതഗ്രാമം പദ്ധതിയിലൂടെ ഏറ്റെടുത്ത 40 ഏക്കർ പാടശേഖരത്താണ് ഈ നേട്ടം. രണ്ടരപതിറ്റാണ്ടായി ജലലഭ്യതയില്ലാത്തതിനാൽ കർഷകർ ഉപേക്ഷിച്ച പാടശേഖരമാണിത്. വിളവെടുപ്പ് ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുളപ്പൻഞ്ചേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലൂസി ജോസഫ്, ബ്ലോക്ക് മെമ്പർ നീതു തോമസ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ അരുൺ ബാബു, എൽസി രാജു, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു രമേശ്, വത്സലമോഹൻ, ബി.ആർ. മഞ്ജിഷ്, സുജാത ബിജു, കൃഷി ഓഫീസർ പ്രസന്നകുമാർ, തോമസ്, ഷമ്മി വിനോദ് എന്നിവർ നേതൃത്വം നല്കി.