കുറിച്ചി: കെ.എൻ.എം. പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന അന്നം അമുല്യം 50 പച്ചക്കറി തോട്ടങ്ങളുടെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ലൈബ്രറി പ്രസിഡന്റ് ടി.എസ്. സലിം നിർവഹിച്ചു. ലൈബ്രറിയുടെ പ്രവർത്തനമേഖലയിൽ 50 ചെറുതും വലുതുമായ പച്ചക്കറി തോട്ടങ്ങൾ നിർമ്മിച്ച് ഗ്രാമീണ ഭക്ഷ്യോല്പാദനം കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. ഇതിനായി കൃഷി വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ലൈബ്രറി കൗൺസിൽ, സഹകരണ സ്ഥാപനങ്ങൾ, സ്വയം സഹായ യൂണിറ്റുകൾ എന്നിവയുടെ സഹായവും തേടുന്നു. ലൈബ്രറി സെക്രട്ടറി എൻ.ഡി. ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് നിബു ഏബ്രഹാം, അനിൽ കണ്ണാടി, കെ.എം.സഹദേവൻ, എസ്. സിനിൽ, സിന്ധു പ്രദീപ്, ടി. എസ് സാബു, ഷിജോമോൻ, കെ.എൽ.ലളിതമ്മ എന്നിവർ നേതൃത്വം നൽകി.