പൊൻകുന്നം : ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ബ്ലഡ് മൊബൈലിൽ നടത്തിയ സന്നദ്ധ രക്തദാനം ശ്രദ്ധേയമായി. പൊൻകുന്നം പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ നടന്ന ക്യാമ്പ് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഡോ.എൻ.ജയരാജ് എം. എൽ.എ, ജില്ലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, പൊൻകുന്നം എസ്.എച്ച്.ഒ എസ്.ഷിഹാബുദീൻ, എസ്.ഐ കെ.ബി സാബു, പി.ആർ.ഒ തോമസ് ജോസഫ്, ജനമൈത്രി സി.ആർ.ഒ ബിനുമോൾ പി.ജെ, കെ.പി.എ ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്.അനിൽകുമാർ എന്നിവർ പങ്കെടുത്തു. ലയൺസ് എസ്.എച്ച്.എം.എംസി ബ്ലഡ് ബാങ്കുമായി ചേർന്നാണ് ക്യാമ്പ് നടത്തിയത്. ജനമൈത്രി പൊലീസുമായി ചേർന്ന് ക്യാമ്പുകൾ നടത്താൻ തയ്യാറായിട്ടുള്ള സംഘടനകൾക്കും വ്യക്തികൾക്കും 9447043388 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.