തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 662-ാം നമ്പർ ഇടവട്ടം സൗത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖയുടെ കീഴിലുള്ള 280 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ശാഖ പ്രസിഡന്റ് കെ.പി. സന്തോഷ് കുമാർ വിതരണം ഉദ്ഘാടനം ചെയ്തു. രാജ്കുമാർ സാഗരിക, ആർ. വാസുദേവൻ, സുധീർ ഇടവട്ടം ശാഖ ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.