കോട്ടയം: ആർപ്പൂക്കര മണിയാറമ്പിൽ ആളൊഴിഞ്ഞ പുരയിടത്തിൽ ചാരായം വാറ്റിയ റിട്ട.ബാങ്ക് ജീവനക്കാരൻ പിടിയിൽ. 50 ലിറ്റർ കോടയും പിടിച്ചെടുത്തു. ആർപ്പൂക്കര മംഗലശ്ശേരി കരി വീട്ടിൽ എം.കെ ഷാജിമോനെ (60)യാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്‌തത്. റെയ്‌ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ കൃഷ്‌ണകുമാർ ,ടി.എസ് സുരേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ നിഫി ജേക്കബ്, സുജിത്ത് വി.എസ്, എന്നിവർ പങ്കെടുത്തു.