
മറിയപ്പള്ളി: കൊവിഡ് 19 ദുരിതകാലത്ത് എസ്.എൻ.ഡി.പി യോഗം 26-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ഗുരു കാരുണ്യസ്‌പർശം പദ്ധതിയുടെ ഭാഗമായി സഹായ വിതരണം നടത്തി. ശാഖാ പ്രസിഡൻ്റ് അനിയച്ചൻ അറുപതിൽ , സെക്രട്ടറി വി.പി പ്രസന്നൻ ഗ്രീരാഗം , വൈസ് പ്രസിഡൻ്റ് അജിത്ത് സി.മോഹൻ എന്നിവരുടെ നേതൃത്വത്തിൽ സഹായം വിതരണം ചെയ്‌തു.