ചങ്ങനാശേരി: ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറോട് മോശമായി പെരുമാറിയതായി പരാതി. തൃക്കൊടിത്താനം അഞ്ചാം വാർഡിൽ ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. കൊവിഡിനെക്കുറിച്ചും മഴക്കാല രോഗവ്യാപനത്തെക്കുറിച്ചും സർക്കാരിന്റെ നിർദേശപ്രകാരം എല്ലാ വീടുകളിലും ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി കുഴിക്കാലായിൽ അഷ്‌റഫ് എന്നയാളുടെ വീട്ടിൽ എത്തിയപ്പോഴാണ് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തതതെന്ന് പരാതിയിൽ പറയുന്നു. വാർഡ് മെമ്പർ, ആശാ വർക്കർ എന്നിവരും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറോടൊപ്പം ഉണ്ടായിരുന്നു . സംഭവത്തിൽ തൃക്കൊടിത്താനം പൊലീസ് കേസെടുത്തു.