ചങ്ങനാശേരി: തൃക്കൊടിത്താനം കോട്ടമുറി മണിമുറി ഭാഗത്തു നിന്നും,15 പൊതികളിലാക്കി ഉണക്ക കഞ്ചാവ് വില്പന നടത്തി കൊണ്ടിരുന്ന തൃക്കൊടിത്താനം നാലുകോടി ഉതുംകുഴി വീട്ടിൽ നിസാം റിയാസ് (22) എന്നയാൾക്കെതിരെയും, കഞ്ചാവ് വാങ്ങി ഓടിപ്പോയ കോട്ടമുറി കരയിൽ അജിതാ ഭവനിൽ അനുകുട്ടൻ എന്നയാൾക്കെതിരെയും എക്‌സൈസ് കേസെടുത്തു. നിസാം സ്ഥിരം കഞ്ചാവ് വില്പനകാരനാണെന്നും, ഇയാൾക്കെതിരെ ഇതിനു മുൻപും കേസ് എടുത്തിട്ടുള്ളതാണെന്നും എക്‌സൈസ് അറിയിച്ചു. താലൂക്കിൽ ഇതുവരെ വാറ്റുമായി ബന്ധപ്പെട്ട 16 കേസുകളിലായി 700 ലിറ്റർ കോടയും, 10 ലിറ്റർ ചാരായവും പിടികൂടിയിട്ടുള്ളതായി എക്‌സൈസ് അറിയിച്ചു.