ചങ്ങനാശേരി: കേരള കർഷകസംഘം ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഭൗമദിനത്തിൽ സൗജന്യവിത്തുവിതരണവും പച്ചക്കറിത്തൈ നടീലും 22ന് നടക്കും. ചങ്ങനാശേരി ഏരിയായിലെ 1000 വീടുകളിൽ കൃഷി ആരംഭിക്കുന്നതാണ്. ജൈവവള നിർമാണം, വളപ്രയോഗം, കീടരോഗപ്രതിരോധം എന്നിവ സംബന്ധിച്ച വിവരങ്ങൾ കർഷകർക്കു ലഭ്യമാക്കും. പരിപാടിയുടെ ഏരിയാതല ഉദ്ഘാടനം ഇത്തിത്താനത്തു നടക്കും.