പൊൻകുന്നം : കൊവിഡ് പാക്കേജിന്റെ ഭാഗമായി സർക്കാർ പ്രഖൃാപിച്ച ബാങ്ക് മുഖേനയുള്ള കുടുംബശ്രീ വായ്പാ പദ്ധതിക്ക് കൂടുതൽ ഉപാധികൾ വച്ചത് ഉടൻ പിൻവലിച്ച് സാമ്പത്തിക ബുദ്ധിമുട്ടിലായ മുഴുവൻ കുടുംബശ്രീ അംഗങ്ങൾക്കും 20,000 രൂപയുടെ വായ്പ കിട്ടാനുള്ള സാഹചരൃം ഉണ്ടാക്കണമെന്ന് ചിറക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃയോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപാ സംഭാവന നൽകുകയും ബാങ്കിന്റെ ആശ്വാസ് പദ്ധതി പ്രകാരം സ്വർണ്ണ പണയത്തിൽ 25000 രൂപ വരെ ആറുമാസ കാലത്തേക്ക് പലിശ രഹിത വായ്പയായി അനുവദിച്ച ചിറക്കടവ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോഡിനെയും യോഗം അഭിനന്ദിച്ചു.