കോട്ടയം: ലക്ഷക്കണക്കിന് പൗരന്മാരുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്ന വിവരങ്ങൾ ശേഖരിച്ച വിദേശ കമ്പനിയായ സ് പ്രിൻക്ളറിനും ചുമതല ഏൽപ്പിച്ച കേരള സർക്കാരിനും മുഖ്യമന്ത്രിക്കും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രി അഡ്വ. പി. സി.തോമസിന്റെ വക്കീൽ നോട്ടീസ്. പൗരന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വിശദമായ വിവരങ്ങൾ വിദേശ കമ്പനി മരുന്ന് കമ്പനികൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവയ്ക്കോ, മറ്റുള്ളവർക്കോ ചോർത്തി കൊടുക്കുകയോ വിൽക്കുകയോ ചെയ്താൽ ഉള്ള നഷ്ടം അപരിഹാര്യമായിരിക്കുമെന്ന് നോട്ടീസിൽ പറയുന്നു.
|