കോട്ടയം: ലോക്ക്ഡൗണിൽ വ്യാപാര സ്ഥാപനം തുറക്കാനാവാതെ തൊഴിൽ നഷ്‌ടമായ മൊബൈൽ ഷോപ്പുകളിലെ റീട്ടൈയിൽ വ്യാപാരികൾക്ക് വോഡാഫോൺ ഐഡിയ ജീവനക്കാരുടെ നേതൃത്വത്തിൽ കിറ്റുകൾ വിതരണം ചെയ്‌തു. മൊബൈൽ ആൻഡ് റീചാർജിംഗ് റീട്ടെയേഴ്‌സ് അസോസിയേഷൻ (എം.ആർ.ആർ.എ )പ്രസിഡൻ്റ് ശിവ ബിജുവിന് കിറ്റുകൾ വൊഡാഫോൺ ഐഡിയക്ക് വേണ്ടി വിപിൻചന്ദ്രൻ , മനീഷ് വിശ്വം , കിരൺ ചന്ദ്രൻ എന്നിവർ ചേർന്ന് കൈ മാറി.