പാലാ : ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യപ്പെടാൻ ഇടവരരുതെന്ന് മാണി സി കാപ്പൻ എം. എൽ.എ അഭ്യർത്ഥിച്ചു. സർക്കാർ നിർദ്ദേശങ്ങൾ നൽകുന്നത് പാലിക്കാനാണ്. കൊവിഡിനെതിരെ ലോകം മുഴുവൻ യുദ്ധത്തിലാണ്. ഇതിൽ നമ്മളും പങ്കാളികളാണെന്ന് മറക്കരുത്. ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും സ്വയം നിയന്ത്രണം വേണം. ഇല്ലെങ്കിൽ നമുക്ക് തന്നെ ദോഷകരമാകും. ഇളവുകളുടെ ദുരുപയോഗം വർദ്ധിച്ചാൽ ഇളവുകൾ റദ്ദാക്കപ്പെടാനുള്ള സാദ്ധ്യതയും ഏറെയാണെന്നു അദ്ദേഹം പറഞ്ഞു.